വിജയം ഉറപ്പെന്ന്‌ കുമ്മനം; ഉയര്‍ന്ന പോളിങ് ശതമാനം നല്‍കുന്നത് വലിയ പ്രതീക്ഷ

കൊച്ചി: തിരുവനന്തപുരത്ത് വിജയം ഉറപ്പെന്ന്‌ കുമ്മനം രാജശേഖരൻ. വോട്ടെടുപ്പിൽ നിന്ന് മാറി നിൽക്കുന്നവര്‍ വരെ ഇത്തവണ പോളിംഗ് ബൂത്തിലെത്തി. ഉയര്‍ന്ന വിജയ ശതമാനം വലിയ പ്രതീക്ഷയാണ് നൽകുന്നതെന്നും കുമ്മനം രാജശേഖരൻ കൊച്ചിയിൽ പറഞ്ഞു. ആര്‍എസ്എസ് യോഗത്തിൽ പങ്കെടുക്കാനാണ് കുമ്മനം കൊച്ചിയിലെത്തിയത്.

അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പിലെ പ്രവർത്തനങ്ങളും, സംഘടനാതല പ്രവര്‍ത്തനങ്ങളും വിലയിരുത്താൻ ആർഎസ്എസിന്‍റെ സംസ്ഥാന തല യോഗം കൊച്ചിയിൽ തുടങ്ങി. ആർഎസ്എസിന്‍റെ വിവിധ പോഷക സംഘടനകളുടെ പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള യോഗത്തിൽ പങ്കെടുക്കുന്നില്ല.