വാഹന രജിസ്‌ട്രേഷന്‍ ഫീസുകള്‍ വര്‍ധിപ്പിക്കാനൊരുങ്ങി കേന്ദ്രം

വാഹന രജിസ്‌ട്രേഷന്‍ ഫീസുകള്‍ വര്‍ധിപ്പിക്കാനൊരുങ്ങി കേന്ദ്രം
ഡല്‍ഹി; വാഹന രജിസ്‌ട്രേഷന്‍ ഫീസുകള്‍ വര്‍ധിപ്പിക്കാന്‍ തീരുമാനമെടുത്ത് കേന്ദ്രം. ഇത് സംബന്ധിച്ച് കേന്ദ്ര ഗതാഗതമന്ത്രാലയം കരട് വിജ്ഞാപനം പുറത്തിറക്കി.

പുതിയ പെട്രോള്‍, ഡീസല്‍ കാറുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ ചാര്‍ജ്​ 5,000 രൂപയും രജിസ്​ട്രേഷന്‍ പുതുക്കാന്‍ 10,000 രൂപയും നല്‍കണം. നിലവില്‍ ​ 600 രൂപയാണ്​. ഇരുചക്രവാഹനങ്ങള്‍ക്ക്​ 50 രൂപയെന്നത് 1000 രൂപയാക്കി​. ടാക്​സി വാഹനങ്ങള്‍ക്ക്​ 10,000 രൂപ രജിസ്​ട്രേഷന്‍ ഫീസായും പുതുക്കാന്‍ 20,000 രൂപയും നല്‍കണം. നിലവില്‍ ടാക്​സി വാഹനങ്ങള്‍ക്ക്​​ 1000 രൂപയാണ്​ രജിസ്​ട്രേഷന്‍ ഫീസ്​​.

ഇറക്കുമതി ചെയ്യുന്ന മോ​ട്ടോര്‍ സൈക്കിളുകള്‍ രജിസ്​റ്റര്‍ ചെയ്യാനുള്ള ഫീസ്​ 2500 ല്‍ നിന്ന്​ 20,000 രൂപയായി ഉയര്‍ത്താനാണ്​ ശുപാര്‍ശ​. പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ ഉപയോഗം കുറക്കുന്നതിന്‍െറ ഭാഗമായാണ്​ രജിസ്​ട്രേഷന്‍ ഫീസ് വര്‍ദ്ധിപ്പിക്കുന്നത്. പുതിയ നിരക്കുകള്‍ ഉടന്‍ തന്നെ പ്രാബല്യത്തില്‍ വരും .