വാഹനാപകടത്തിൽ മുജാഹിദ് നേതാവ് സക്കരിയ്യ സ്വലാഹി മരിച്ചു.

കണ്ണൂര്‍:മുജാഹിദ് നേനേതാവ് ഡോ. കെ.കെ സക്കരിയ്യ സ്വലാഹി (54) വാഹനാപകടത്തില്‍ മരിച്ചു. കണ്ണൂര്‍ കൂത്തുപറമ്പിൽ വച്ചായിരുന്നു അപകടം ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

അകടത്തിൽപെട്ട സക്കരിയ്യ സ്വലാഹിയെ തലശ്ശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചു.സലഫി പണ്ഡിതനും പ്രഭാഷകനുമായിരുന്നു അദ്ദേഹം.