വാസ്തുശില്‍പി സീസര്‍ പെല്ലി അന്തരിച്ചു

ലോക പ്രശസ്ത വാസ്തുശില്‍പി സീസര്‍ പെല്ലി അന്തരിച്ചു, 92 വയസായിരുന്നു. ന്യൂ ഹെവനില്‍ വെച്ചായിരുന്നു അന്ത്യം. യേല്‍ യൂണിവേഴ്‌സിറ്റി ആര്‍ക്കിടെക്ചര്‍ വിഭാഗം ഡീന്‍ ആയിരുന്നു.

ക്വാലലംപൂരിലുള്ള പെട്രോനാസ് ടവേഴ്‌സ്, ന്യൂയോര്‍ക്കിലെ വേള്‍ഡ് ഫിനാന്‍ഷ്യല്‍ സെന്റര്‍ തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രശസ്ത നിര്‍മിതികളാണ്. ലോകമാകെ ഒട്ടേറെ തീയറ്ററുകള്‍ക്കും സാംസ്‌കാരിക കേന്ദ്രങ്ങള്‍ക്കും രൂപം കൊടുത്തു.