വാല്‍പാറയില്‍ നാലുവയസുകാരനെ കടിച്ചുകൊന്ന പുലിയെ പിടിച്ചു

അതിരപ്പള്ളി: വാല്‍പാറയില്‍ നാലുവയസുകാരനെ കടിച്ചുകൊന്ന പുലിയെ പിടിച്ചു. കുട്ടിയുടെ വീടിന്റെ സമീപത്ത് വനംവകുപ്പ് വെച്ച കൂട്ടിലാണ് കുടുങ്ങിയത്. രണ്ടാഴ്ച്ച മുന്‍പാണ് തേയിലത്തോട്ടം തൊഴിലാളിയുടെ കുട്ടിയെ പുലി കൊന്നത്. വാല്‍പാറ നടുമല എസ്റ്റേറ്റിലെ ഷറഫലിയുടെയും സഫിയയുടെയും മകനായ സൈദുല്ലയെയാണ് (നാല്) മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് കുട്ടിയെ പുലി കടിച്ചെടുത്ത് കൊണ്ടുപോയത്. വീടിന്റെ അടുക്കള വാതിലില്‍ നില്‍ക്കുന്ന കുട്ടിയെയായിരുന്നു പുലി പിടിച്ചത്.കുട്ടിയെ കുളിപ്പിച്ച ശേഷം അടുക്കളയിലേക്ക് പോയ സമയത്തായിരുന്നു പുലിയുടെ ആക്രമണം. അമ്മയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ആയുധമായെത്തി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രാത്രി 8.30 ഓടെയാണ് തല വേര്‍പെട്ട നിലയില്‍ 350 മീറ്റര്‍ മാറി കുട്ടിയുടെ ശരീരം കാട്ടില്‍ നിന്ന് കണ്ടുകിട്ടിയത്.

ശരീരം അല്‍പം മാറി വേറെ ഭാഗത്തുനിന്നാണ് കിട്ടിയത്.ഒരു വര്‍ഷം മുമ്പാണ് ഝാര്‍ഖണ്ടില്‍ നിന്ന് തേയിലത്തോട്ടത്തില്‍ ജോലിക്കായി ഇവരെത്തിയത്. മൃതദേഹം മാറ്റുന്നതിനിടെ പൊലീസിന് നേരെ നാട്ടുകാര്‍ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.