വാരാണസിയിൽ റെക്കോഡ് ഭൂരിപക്ഷം നേടാൻ ബിജെപി

വാരാണസിയില്‍ റെക്കോര്‍ഡ് ഭൂരിപക്ഷം നേടാനൊരുക്കങ്ങളുമായി ബിജെപി, കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടുന്ന പ്രമുഖരുടെ നിരതന്നെയാണ് വരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കായി പ്രചരണരംഗത്തിറങ്ങിയിരിക്കുന്നത്.2014 ആംഅദ്മി പാട്ടിയുടെ അരവിന്ദ് കെജ്രിവാളിനോട് ജയിച്ചുകയറിയ 371,785 വോട്ടിന്റെ ഭൂരിപക്ഷം ഇത്തവണ ഉയര്‍ത്തി റെക്കോര്‍ഡ് ഭൂരിപക്ഷം നേടുകയാണ് ബിജെപിയുടെ ലക്ഷ്യം.

റെയില്‍വെ മന്ത്രി പീയുഷ് ഗോയലും, യുപി ആരോഗ്യമന്ത്രി സിദ്ധാര്‍ഥ് നാഥ് സിംഗും, ഉര്‍ജ്ജ മന്ത്രി ശ്രീകാന്ത് ശര്‍മയും വാരാണസിയില്‍ ക്യാമ്പുചെയ്ത് പ്രചരണപരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. ബുധനാഴ്ച വിദേശ കാര്യമന്ത്രി സുഷമാ സ്വരാജ്
കാശിയില്‍ വനിതകളുടെ സ്‌കൂട്ടര്‍ റാലി ഉദ്ഘാടനം ചെയ്തു. വാര്‍ത്താവിതരണ വകുപ്പുമന്ത്രി രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡ്
വീടുകള്‍ തോറും പ്രചരണത്തിനിറങ്ങിയിരുന്നു. കേന്ദ്രമന്ത്രി ജനറല്‍ വികെ സിംഗിന്റെ സാന്നിധ്യവും ശ്രദ്ധേയമായി.

വാരാണസിയില്‍ റെക്കോര്‍ഡ് ഭൂരിപക്ഷം നേടുക എന്നത് ബിജെപിയെ സംബന്ധിച്ചിടത്തോളം അഭിമാന പ്രശ്‌നമാണ്.പ്രധാനമന്ത്രി മോദിയും ദിവസേന വരാണസിയുടെ രാഷ്ട്രീയസാഹചര്യം വിലയിരുത്തുന്നുണ്ട്. പശ്ചിമബംഗാളിലും ജയം നേടാന്‍ കഠിനപ്രയത്‌നം നടത്തുകയാണ് ബിജെപി.പ്രചരണതന്ത്രങ്ങള്‍ ആസൂത്രണം ചെയ്യുന്നത് അധ്യക്ഷന്‍ അമിത്ഷായുടെ നേതൃത്വത്തിലാണ് .