വായ്പാ തട്ടിപ്പ്; അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്ന് യുഎഇ ബാങ്കുകള്‍

ദുബൈ: 3000 കോടി രൂപയുടെ വായ്പാതട്ടിപ്പ് കേസില്‍ അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്ന് യുഎഇ ബാങ്കുകള്‍. മലയാളികള്‍ അടക്കം കേരളത്തിന് പുറത്ത് നിന്നുള്ളവരും കേസില്‍ ഉള്‍പ്പെട്ട സാഹചര്യത്തിലാണ് ദേശീയ ഏജന്‍സി അന്വേഷണം നടത്തണമെന്ന ആവശ്യം മുന്നോട്ട് വെച്ചത്.

യുഎഇയില്‍ ബിസിനസ് തുടങ്ങാനെന്ന പേരില്‍ ബാങ്ക് വായ്പകള്‍ തരപ്പെടുത്തുകയും പിന്നീട് വായ്പ തിരിച്ചടക്കാതെ മുങ്ങുകയും ചെയ്ത 46 കമ്ബനികള്‍കള്‍ക്കെതിരെയാണ് കൊച്ചി ക്രൈം ബ്രാഞ്ചിന്റെ അന്വേഷണം നടക്കുന്നത്. നിലവില്‍ അന്വേഷണം നേരിടുന്ന മലയാളികളുടെ എണ്ണം 24 മാത്രമാണെങ്കിലും ഇന്ത്യയില്‍ ആകെ അഞ്ഞൂറോളം പേര്‍ തട്ടിപ്പില്‍ പ്രതികളായുണ്ടെന്നാണ് ബാങ്കുകള്‍ നല്‍കുന്ന വിവരം. ഈ സാഹചര്യത്തില്‍ കാര്യക്ഷമമായ അന്വേഷണത്തിന് ദേശീയ ഏജന്‍സി കേസ് ഏറ്റെടുക്കണമെന്നാണ് ബാങ്കുകളുടെ ആവശ്യം.