വായ്പാനിരക്കുകളില്‍ കാല്‍ശതമാനം കുറവുവരുത്തി റി​സ​ര്‍വ് ബാ​ങ്ക്; ഭവന,വാഹന വായ്പാ പലിശ കുറയും

മും​ബൈ: റി​പ്പോ നി​ര​ക്കു​ക​ളി​ല്‍ മാ​റ്റം വ​രു​ത്തി റി​സ​ര്‍വ് ബാ​ങ്ക് (ആ​ര്‍​ബി​ഐ). റി​സ​ര്‍​വ് ബാ​ങ്കി​ന്‍റെ അ​ര്‍​ധ​പാ​ദ അ​വ​ലോ​ക​ന​ത്തി​ലാ​ണ് നി​ര​ക്ക് കു​റ​ച്ച​ത്. 0.25 ശ​ത​മാ​ന​മാ​ണ് നി​ര​ക്ക് കു​റ​ച്ച​ത്. ഇ​തോ​ടെ 6.25 ശ​ത​മാ​ന​മാ​യി റി​പ്പോ നി​ര​ക്ക് കു​റ​ച്ചു.

ആ​ര്‍​ബി​ഐ ഗ​വ​ര്‍​ണ​റാ​യി ശ​ക്തി​കാ​ന്ത ദാ​സ് ചു​മ​ത​ല​യേ​റ്റ​തി​നു പി​ന്നാ​ലെ​യാ​ണ് റി​സ​ര്‍​വ് ബാ​ങ്ക് റി​പ്പോ നി​ര​ക്ക് കു​റ​ച്ച​ത്. ആ​റം​ഗ സ​മി​തി​യി​ല്‍ ര​ണ്ടി​നെ​തി​രെ നാ​ല് വോ​ട്ടു​ക​ള്‍​ക്കാ​ണ് റി​പ്പോ നി​ര​ക്ക് കു​റ​യ്ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. 17 മാ​സ​ത്തി​നി​ടെ ആ​ദ്യ​മാ​യി​ട്ടാ​ണ് നി​ര​ക്കി​ല്‍ കു​റ​വു വ​രു​ത്തു​ന്ന​ത്. ഇ​തി​നു മു​ന്‍​പ് 2017 ഓ​ഗ​സ്റ്റി​ലാ​ണ് നി​ര​ക്കു കു​റ​ച്ച​ത്.