‘വായു’ ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങുന്നു; കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത

കേരളത്തില്‍ അഞ്ചുദിവസത്തേക്ക് കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. അറബിക്കടലില്‍ ലക്ഷദ്വീപിനു സമീപം രൂപംകൊണ്ട തീവ്രന്യൂനമര്‍ദം ചുഴലിക്കാറ്റായി വടക്കുദിശയിലേക്കു നീങ്ങും.

‘വായു’ എന്നുപേരുള്ള ഈ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ച് ഗുജറാത്ത് തീരത്തേക്ക് നീങ്ങുന്നതായാണ് കാലാവസ്ഥാ വകുപ്പിന്റെ നിരീക്ഷണം. വടക്കന്‍ കേരളത്തിലും കര്‍ണാടക, ഗോവ തീരങ്ങളിലും കനത്തമഴക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.