‘വായു’ഗുജറാത്ത്‌ തീരത്തേക്ക്‌;കേരളത്തില്‍ കനത്ത മഴ,ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം:  ‘വായു ‘ചുഴലിക്കൊടുങ്കാറ്റ് ഗുജറാത്ത്‌ തീരത്തോട് അടുക്കുന്നു. ഇന്ന്  രാത്രിയോടെ മണിക്കൂറിൽ 135 കിലോമീറ്ററായി കാറ്റ് ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കടലിൽ പോകരുതെന്ന്  മൽസ്യത്തൊഴിലാളികൾക്കു  നിർദേശം നൽകിയിട്ടുണ്ട്. 

ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ തീരപ്രദേശത്തെ സ്‌കൂളുകൾക്കും കോളേജുകൾക്കും ഗുജറാത്ത് സർക്കാർ അവധി പ്രഖ്യാപിച്ചു. അടിയന്തര സാഹചര്യമുണ്ടായാൽ നേരിടാൻ കര-നാവിക സേനകളും തീരസംരക്ഷണ സേനയും ഗുജറാത്ത്‌ തീരത്ത് സജ്ജമാണ്.

കേരളത്തിലെ തീരപ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമാണ്.  ഇന്ന് രാത്രിവരെ ശക്തമായ തിരമാലകള്‍ക്ക് സാധ്യതയുണ്ട്. ഒന്‍പത് ജില്ലകളില്‍  വ്യാപക മഴയ്ക്കുള്ള യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശമുണ്ട്.