വാങ്ങാന്‍ ആളില്ല; മോ​ദി ജാ​ക്ക​റ്റി​ന്‍റെ വി​ല്‍​പ്പ​ന വ്യാ​പ​ക​മാ​യി ഇ​ടി​ഞ്ഞു

ഔ​റം​ഗാ​ബാ​ദ്: 2014ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​പ​ണി​യി​ല്‍ ത​രം​ഗ​മാ​യി​രു​ന്ന മോ​ദി ജാ​ക്ക​റ്റി​ന്‍റെ വി​ല്‍​പ്പ​ന വ്യാ​പ​ക​മാ​യി ഇ​ടി​ഞ്ഞു. അ​ഞ്ചു വ​ര്‍​ഷം മു​ന്പ് 35 ജാ​ക്ക​റ്റ് വീ​തം വി​റ്റി​രു​ന്ന സ്ഥാ​ന​ത്ത് ഇ​പ്പോ​ള്‍ ആ​ഴ്ച്ച​യി​ല്‍ ഒ​രെ​ണ്ണം എ​ന്ന നി​ല​യി​ലേ​ക്ക് താ​ഴ്ന്ന​താ​യി വ്യാ​പാ​രി​ക​ള്‍ പ​റ​ഞ്ഞു. ന​രേ​ന്ദ്ര മോ​ദി ധ​രി​ച്ചി​രു​ന്ന ഹാ​ഫ് സ്ലീ​വ് കോ​ട്ടാ​ണ് മോ​ദി ജാ​ക്ക​റ്റെ​ന്ന് അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്.

ജി​എ​സ്ടി, നോ​ട്ട് നി​രോ​ധ​നം, കാ​ര്‍​ഷി​ക പ്ര​തി​സ​ന്ധി ഇ​വ​യൊ​ക്കെ​യാ​ണ് മോ​ദി ജാ​ക്ക​റ്റി​ന്‍റെ വി​ല്‍​പ്പ​ന കു​റ​യാ​ന്‍ കാ​ര​ണ​മാ​യ​തെ​ന്നും പ​ല​യി​ട​ത്തും സ്റ്റോ​ക്ക് കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണെ​ന്നും ഔ​റം​ഗാ​ബാ​ദി​ലെ വ​സ്ത്ര വ്യാ​പാ​രി​ക​ള്‍ പ​റ​ഞ്ഞു. നരേന്ദ്ര മോ​ദി​യു​ടെ ഡി​മാ​ന്‍റ് ഇ​ടി​ഞ്ഞ​തോ​ടെ​യാ​ണ് ജാ​ക്ക​റ്റി​ന്‍റെ വി​ല്‍​പ്പ​ന​യും കു​റ​ഞ്ഞ​തെ​ന്നാ​ണ് വി​മ​ര്‍​ശ​ക​രു​ടെ വാ​ദം.