വാഗ്ദാനം ചെയ്ത രണ്ടുകോടി തൊഴിലവസരങ്ങള്‍ എവിടെ?, നല്ല ദിനങ്ങള്‍ എവിടെ?; മോദിയോട് രാഹുല്‍

പാട്‌ന: പ്രധാനമന്ത്രി വാഗ്ദാനം ചെയ്ത രണ്ടുകോടി തൊഴിലവസരങ്ങള്‍ എവിടെയെന്ന് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി വാഗ്ദാനം ചെയ്ത നല്ല ദിനങ്ങള്‍ എവിടെയെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. ബിഹാറില്‍ പ്രതിപക്ഷഐക്യനിര ഒരുക്കിയ മഹാറാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

രാജ്യത്തിന്‍റെ കാവല്‍ക്കാരന്‍ കള്ളനാണെന്ന് ആവര്‍ത്തിച്ച രാഹുല്‍ സര്‍ക്കാർ കര്‍ഷകരെ അപമാനിച്ചുവെന്നും കുറ്റപ്പെടുത്തി. റഫേല്‍ കരാറിലെ മാറ്റങ്ങളെക്കുറിച്ച് മുന്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറിന് അറിവുണ്ടായിരുന്നില്ലെന്നും രാഹുല്‍ പറഞ്ഞു.