വരൾച്ചയുടെ കാലത്ത് നീന്തൽക്കുളത്തിലെ ചിത്രങ്ങൾ പങ്കുവച്ചു ; രജനികാന്തിന്റെ മകൾ സൗന്ദര്യക്കെതിരെ പ്രതിക്ഷേധം

ചെന്നൈ : മക്കൾ വെള്ളത്തിനായി അലയുന്നു, തലൈവർ കുടുംബം നീന്തിത്തുടിക്കുന്നു. ചെന്നൈയിൽ കുടിവെള്ളക്ഷാമം അതിരൂക്ഷമായ സാഹചര്യത്തിൽ നീന്തൽകുളത്തിൽ നിന്നും ചിത്രങ്ങൾ പങ്കുവെച്ചു രജനിയുടെ മകൾ സൗന്ദര്യ. മക്കളെ നീന്തൽ പഠിപ്പിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ്‌ ചിത്രങ്ങൾ പങ്കുവെച്ചത്.

ചെന്നൈയിൽ ആളുകൾ വെള്ളത്തിനായി അലയുമ്പോളാണ് താരം ചിത്രങ്ങൾ പങ്കുവെച്ചത്. ഇത് വലിയ പ്രതിക്ഷേതത്തിന് വഴിവെച്ചിരുന്നു. തുടർന്ന് ട്വിറ്ററിലെ ചിത്രങ്ങൾ നീക്കംചെയ്തിരുന്നു. ഫേസ്‍ബുക്കിലുംഫേസ്‍ബുക്കിലും ചിത്രങ്ങൾ പങ്കുവെച്ചട്ടുണ്ട്.

കഴിഞ്ഞ ദിവസം ജലദൗർലഭ്യത പരിഹരിക്കാൻ അടിയന്തിര നടപടി എടുക്കണം എന്ന് രജനികാന്ത് പ്രസ്താവന ഇറക്കിയിരുന്നു. ഇതിനു ശേഷമാണ് സൗന്ദര്യ ചിത്രങ്ങൾ പങ്കുവെച്ചത്. ചെന്നൈയിൽ 40 ശതമാനം വീടുകളിലേക്കുമുള്ള പൈപ്പ് വെള്ള വിതരണം നിർത്തിവെച്ചിരിക്കുകയാണ്.

ട്വിറ്ററിൽ നിന്നും ചിത്രം പിൻവലിച്ച ഖേദം പ്രകടിപ്പിച്ചിരുന്നു, ചുവടെ ;

ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രങ്ങൾ ;