വരൂ, ഒറ്റ ദിവസം കൊണ്ട് രാമേശ്വരം കണ്ടു മടങ്ങാം

ഒറ്റ ദിവസത്തെ അവധിയെടുത്ത് രാമേശ്വരം ധനുഷ്കോടി പോകാനാഗ്രഹിക്കുന്ന സഞ്ചാരികൾക്കായി ഒരു അറിയിപ്പ്‌. എല്ലാ ഞായറാഴ്ചയും വൈകിട്ട് 4 മണിക്ക് എറണാകുളം ജംഗ്ഷനിൽ നിന്ന് പുറപ്പെട്ട് പിറ്റെന്ന് അതിരാവിലെ 4 മണിക്ക് രാമേശ്വരം എത്തുന്ന രീതിയിൽ ട്രെയിൻ സർവീസ് . രാവിലെ 4 മുതൽ രാത്രി പത്ത് മണി വരെ അവിടെ ചിലവിട്ട് അതേ ദിവസം രാത്രി പത്ത് മണിക്ക് തിരികെ പുറപ്പെടുന്ന ട്രെയിൻ കയറിയാൽ പിറ്റെന്ന് രാവിലെ 10:15 ന് എറണാകുളം എത്തുന്നു.

ചിലവ് കുറച്ച് ധനുഷ്കോടിയും രാമേശ്വരവും കാണാനുള്ള അവസരം പരമാവധി പ്രയോജനപ്പെടുത്താവുന്നതാണ്‌. ഇപ്പോൾ വീക്ക് ലി സ്പെഷ്യൽ സർവീസ് നടത്തുന്ന ഈ ട്രെയിൻ ലാഭകരമല്ലെങ്കിൽ ഏതാനും മാസങ്ങൾക്കുള്ളിൽ സർവീസ് നിർത്താൻ സാധ്യതയുണ്ട്. നിലവിൽ ജൂൺ 26 വരെയാണ് ഈ ട്രെയിൻ സർവീസ് അനുവദിച്ചിരിക്കുന്നത്.

യാത്രാ നിരക്ക്
2nd Ac Rs 1550
3rd Ac Rs 1100
ടleeper 400

ERS – RMM .. Tr No .06035
RMM- ERS … Tr No .06036