വരുണ്‍ ധവാന്‍ നായകനാകുന്ന ‘ഒക്ടോബറി’ന്റെ ട്രെയിലര്‍ പുറത്തിറങ്ങി


വരുണ്‍ ധവാന്‍ നായകനാകുന്ന പുതിയ ബോളിവുഡ് ചിത്രം ‘ഒക്ടോബര്‍’ ട്രെയിലര്‍ പുറത്തിറങ്ങി. ഷൂജിത് സിര്‍കാര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം പ്രണയ കഥയാണ് പറയുന്നത്. ബനീതയാണ് ഒക്ടോബറില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ജുദ്വ 2, ബദരിനാഥ് 2, ദുല്‍ഹനിയ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഒക്ടോബറിലൂടെ
വീണ്ടും വിജയം ആവര്‍ത്തിക്കാന്‍ ഒരുങ്ങുകയാണ് വരുണ്‍. ഏപ്രില്‍ 13നാണ് ചിത്രം തീയേറ്ററുകളില്‍ എത്തുന്നത്.