വരും ദിവസങ്ങളിൽ സംസ്‌ഥാനത്ത്‌ കനത്ത മഴക്ക് സാധ്യത

തിരുവനന്തപുരം:സംസ്‌ഥാനത്ത്‌ വരും ദിവസങ്ങളിൽ കനത്ത മഴക്ക് സാധ്യത.മലപ്പുറത്ത് 18നും 19ന് ഇടുക്കിയിലും കനത്ത മഴക്ക് ഉണ്ടാകും എന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.ഈ ദിവസങ്ങളില്‍ ഇവിടെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ മാസം 19 വരെ അറബിക്കടലില്‍ തെക്കുപടിഞ്ഞാറന്‍ ദിശയില്‍ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശാനും സാധ്യതയുണ്ട്.ചൊവ്വാഴ്ച എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും ബുധനാഴ്ച ഇടുക്കി,മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു.

വ്യാഴാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും 19ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിലും ജാഗ്രതാനിർദേശംനൽകിയിട്ടുണ്ട് .