വരാപ്പുഴ കസ്റ്റഡി മരണം: ശ്രീജിത്തിന്റെ മരണത്തില്‍ സിപിഎമ്മിന് പങ്കുണ്ടെന്ന് എം.എം.ഹസന്‍

ന്യൂഡല്‍ഹി: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ സിപിഎമ്മിന് പങ്കുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം.ഹസ്സന്‍. മുഖ്യമന്ത്രിക്കും സി പി എം നേതാക്കള്‍ക്കും ശ്രീജിത്തിന്റെ വീട്ടില്‍ പോകാന്‍ കഴിയാത്തത് കുറ്റബോധം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആലുവ മുന്‍ റൂറല്‍ എസ്.പി എ.വി.ജോര്‍ജിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ഹസന്‍ ആവശ്യപ്പെട്ടു. ശ്രീജിത്തിനെ കസ്റ്റഡിയിലെടുക്കാന്‍ റൂറല്‍ എസ്.പിക്ക് സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വം നിര്‍ദേശം നല്‍കിയതായി ശ്രീജിത്തിന്റെ സഹോദരന്‍ മൊഴി നല്‍കിയിരുന്നു.