വരാപ്പുഴയില്‍ ശ്രീജിത്തിന്‍റെ വീട് സന്ദര്‍ശിക്കാത്ത മുഖ്യമന്ത്രിയുടെ നടപടി മനുഷ്യത്വരഹിതം: ചെന്നിത്തല

തിരുവനന്തപുരം: വരാപ്പുഴയില്‍ കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്‍റെ വീട് മുഖ്യമന്ത്രി പിണറായി വിജയൻ സന്ദര്‍ശിക്കാത്തത് തെറ്റായ നടപടിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടേത് മനുഷ്യത്വരഹിതമായ നിലപാടാണെന്നും കസ്റ്റഡിയില്‍ മരിച്ചയാളുടെ വീട് പോലീസിന്‍റെ ചുമതലയുള്ള മുഖ്യമന്ത്രി സന്ദര്‍ശിക്കുന്നത് ആ കുടുംബത്തിന് സ്വാഭാവിക നീതി നല്‍കുന്നതിന്‍റെ ഭാഗമാണെന്നും ചെന്നിത്തല പറഞ്ഞു. എന്തുകൊണ്ടാണ് മുഖ്യമന്ത്രി ഇത്തരം നിലപാടെടുക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും പ്രതിപക്ഷ നേതാവ് തിരുവനന്തപുരത്ത് പറഞ്ഞു.