വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

വയനാട് : വയനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യ. വയനാട് മുള്ളന്‍കൊല്ലി ചുളുകോട് എങ്കിട്ടന്‍ ആണ് ആത്മഹത്യചെയ്തത്. വിഷം കഴിച്ചാണ് മരിച്ചത്. കടബാധ്യത മൂലമാണ് ആത്മഹത്യയെും ഇയാള്‍ക്ക് മൂന്ന് ലക്ഷത്തോളം രൂപയുടെ കടബാധ്യതയുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു.