വനിതാ തടവുകാർ ജയിൽ ചാടി

തിരുവനന്തപുരം : അട്ടക്കുളങ്ങര വനിതാ ജയിലിൽ ആണ് സംഭവം. ജയിലിൽ നിന്നും രണ്ടു വനിതാ തടവുകാർ രക്ഷപ്പെട്ടു. സന്ധ്യ , ശാലിനി എന്നീ പ്രതികളാണ് രക്ഷപെട്ടത്. വൈകുന്നേരത്തെ റോൾ കാൾ സമയത്താണ് ഇവർ ജയിൽ ചാടിയ വിവരം അറിയുന്നത്. ജയിൽ ഡിജിപി ഋഷിരാജ് സിങ് അടക്കമുള്ള ഉന്നതർ സ്ഥലത്തു എത്തി. അന്വേഷണം ശക്തമാക്കി.