വണ്ടിച്ചെക്ക് കേസിൽ ബിഡിജെഎസ് ജില്ലാ പ്രസിഡന്റിന‌് മൂന്ന‌് മാസം തടവ് ഒന്നര ലക്ഷം രൂപ പിഴയും

കണ്ണൂർ: വണ്ടിച്ചെക്ക് കേസില്‍ ബിഡിജെഎസ് ജില്ലാ പ്രസിഡനാടിനു 3 മാസം തടവ് .എസ്‌എന്‍ഡിപി തളിപ്പറമ്പ് താലൂക്ക് യൂണിയന്‍ സെക്രട്ടറിയുമായ തിമിരി ചുണ്ണാമുക്കിലെ വി പി ദാസന്‍ വാഴപ്പള്ളിയെ (55) ആണ് ശിക്ഷിച്ചത്.

7 വര്ഷം മുൻപാണ് കേസിന് ആസ്പദമായ സംഭവം.തേര്‍ത്തല്ലി സ്വദേശിയുടെ മകന് പോണ്ടിച്ചേരി മെഡിക്കല്‍ കോളേജില്‍ എംബിബിഎസിന് സീറ്റ് നല്‍കാമെന്ന് വാഗ‌്ദാനം നല്‍കി ദാസൻ അഞ്ച് ലക്ഷം രൂപ വാങ്ങിയിരുന്നു. മെഡിക്കല്‍ സീറ്റ് ലഭിക്കാത്ത പക്ഷം പണവും തിരിച്ചു നല്‍കിയില്ല കേസിന്റെ വിധിയാണ് വന്നത് മൂന്ന‌് മാസം തടവിനും ഒന്നര ലക്ഷം രൂപ പിഴയടയ‌്ക്കാനും തളിപ്പറമ്പ്മ ജിസ്ട്രേട്ട‌് കോടതിവിധിച്ചു. തേര്‍ത്തല്ലി സ്വദേശിയെ വഞ്ചിച്ച കേസിലാണ‌് ശിക്ഷിച്ചത‌്. പിഴ നല്കാത്ത അവസരത്തിൽ 3 മാസം കൂടി തടവ് അനുഭവിക്കണം.

എന്നാൽ ജോലി വാഗ്ദാനം നല്‍കിയും ഉന്നത വിദ്യഭ്യാസത്തിന‌് സീറ്റ് വാഗ‌്ദാനം നല്‍കിയും വി പി ദാസന്‍ മലയോരത്ത‌് നിന്നും ഒരുപാട് തവണ പലരെയും കബളിപ്പിച്ചതായി പറഞ്ഞിരുന്നു എസ്‌എന്‍ഡിപി പ്രവര്‍ത്തകരും നിരവധി തവണ വഞ്ചനാക്കിരയായിട്ടുണ്ട്