വടകരയില്‍ മുല്ലപ്പള്ളി മത്സരിക്കണമെന്ന ആവശ്യം ശക്തം

വടകരയില്‍ പ്രവീണ്‍കുമാര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആയേക്കും. വടകരയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ മല്‍സരിക്കണമെന്ന് സമ്മര്‍ദം ശക്തമാകുന്നുണ്ട്. ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ വടകരയില്‍ നിര്‍ത്തരുതെന്ന് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച്‌ ഹൈക്കമാന്‍ഡിന് അണികളുടെ പരാതി പ്രവാഹമാണ്. കണ്ണൂരില്‍ നിന്നും കോഴിക്കോട് നിന്നുമാണ് പരാതികള്‍ വരുന്നത്. വടകരയില്‍ പി.ജയരാജനെതിരെ ശക്തനായ സ്ഥാനാര്‍ത്ഥിയെ വേണമെന്നാണ് ആവശ്യം.

മുല്ലപ്പള്ളിക്കായി മലബാറിലെ മറ്റ് യുഡിഎഫ് സ്ഥാനാര്‍ഥികളും രംഗത്തെത്തി.മുല്ലപ്പള്ളി കേരളത്തിലേക്കുള്ള യാത്ര മാറ്റി. മടക്കം നാളെ മാത്രമേ ഉണ്ടാകൂ.കോണ്‍ഗ്രസ് സ്ഥാനാത്ഥി നിര്‍ണയത്തിലെ ഗ്രൂപ്പ് ബലാബലത്തിനൊടുവില്‍ എ ഗ്രൂപ്പ് വയനാട് ഉറപ്പിച്ചതായാണ് സൂചന. ടി. സിദ്ദിഖ് വയനാട്ടില്‍ സ്ഥാനാത്ഥിയാകാന്‍ സാധ്യതയേറി. ഷാനിമോള്‍ ഉസ്മാന്‍ ആലപ്പുഴയിലും അടൂര്‍ പ്രകാശ് ആറ്റിങ്ങലിലും സ്ഥാനാര്‍ത്ഥികളാകും. വടകരയുടെ കാര്യത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനമെടുക്കും.