വടകരയില്‍ കെ.കെ രമ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകണമെന്ന് ആഗ്രഹിക്കുന്നുവെന്ന് കെ.എം ഷാജി

മലപ്പുറം: വടകരയില്‍ കെ.കെ രമ യു.ഡി.എഫ് സ്ഥാനാര്‍ഥിയാകണമെന്ന് ആഗ്രഹിക്കുന്നുവെന്ന് മുസ്‍ലിം ലീഗ് നേതാവ് കെ.എം ഷാജി. രാഷ്ട്രീയ കൊലപാതകങ്ങൾ കേരളമൊട്ടാകെ ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമ്പോൾ അതിന്റെ ഏറ്റവും വലിയ ജീവിക്കുന്ന ഇരയായ കെ.കെ രമയെക്കാൾ രക്തക്കൊതിയന്മാരെ വിറളിപിടിപ്പിക്കാൻ മറ്റാർക്ക് കഴിയും? ഇരയും വേട്ടക്കാരനും തമ്മിലുള്ള ജനാധിപത്യ പോർക്കളത്തിന് അരങ്ങൊരുങ്ങട്ടെ എന്നാഗ്രഹിക്കുന്നു. തീരുമാനം കോൺഗ്രസ്സിന്റേതാണ്. കാത്തിരിക്കുന്നുവെന്ന് ഷാജി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കെ.എം ഷാജിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

വടകരയിൽ “ഇരയും വേട്ടക്കാരനും ” തമ്മിലാകുമോ അങ്കം !!

വേട്ടക്കാരനെതിരായി ഇരയുടെ ഇച്ഛാശക്തിയെക്കാൾ മികച്ച പ്രതിരോധം മറ്റൊന്നില്ല തന്നെ. പ്രത്യേകിച്ച് ജനാധിപത്യത്തിൽ. വടകരയിൽ പി ജയരാജനെതിരെ കെ കെ രമ തന്നെയാണ് യു ഡി എഫ് സ്ഥാനാർത്ഥിയായി വരുന്നതെങ്കിൽ
(അങ്ങനെ ആകട്ടെയെന്ന് ആഗ്രഹിക്കുന്നു). 51 വെട്ട് വെട്ടാൻ ഉപയോഗിച്ച വാൾത്തലയെക്കാൾ ശക്തമാണ് ജനാധിപത്യത്തിൽ വോട്ടിംഗ് എന്ന് ജനാധിപത്യത്തിൽ വിശ്വാസമില്ലാത്ത വേട്ടക്കാർക്ക്‌ മനസ്സിലാക്കികൊടുക്കാൻ!!

രാഷ്ട്രീയ കൊലപാതകങ്ങൾ കേരളമൊട്ടും ഈ തെരെഞ്ഞെടുപ്പിൽ പ്രതിഫലിക്കുമ്പോൾ അതിന്റെ ഏറ്റവും വലിയ ജീവിക്കുന്ന ഇരയായ കെ കെ രമയെക്കാൾ രക്തക്കൊതിയന്മാരെ വിറളിപിടിപ്പിക്കാൻ മറ്റാർക്ക് കഴിയും?ഇരയും വേട്ടക്കാരനും തമ്മിലുള്ള ജനാധിപത്യ പോർക്കളത്തിന് അരങ്ങൊരുങ്ങട്ടെ എന്നാഗ്രഹിക്കുന്നു . തീരുമാനം കോൺഗ്രസ്സിന്റേതാണ്. കാത്തിരിക്കുന്നു!!