വടകരയിലെ നസീര്‍ വധശ്രമം; രണ്ട് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

വടകരയില്‍ സിപിഎം വിമത സ്ഥാനാര്‍ഥി സി ഒ ടി നസീറിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടു സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. സോജിത്, അശ്വന്ത് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സിപിഎം വിട്ട് വടകരയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചതില്‍ തന്നോട് വിരോധമുണ്ടായിരുന്നുവെന്ന് നസീര്‍ മൊഴി നല്‍കിയിരുന്നു. മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

കഴിഞ്ഞ ശനിയാഴ്ച രാത്രിയായിരുന്നു തലശേരിയില്‍ വച്ച് നസീറിനെ മൂന്നംഗ സംഘം ആക്രമിച്ചത്.അക്രമത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജനും വടകരയിലെ സിപിഎം സ്ഥാനാര്‍ഥി പിജയരാജനും പറഞ്ഞിരുന്നു.