വംശീയാധിക്ഷേപത്തിനെതിരെ ഇന്ത്യൻ വംശജ ലണ്ടനിൽ നിയമ പോരാട്ടത്തിന്

ല​ണ്ട​ന്‍ : വം​​ശീ​യ-ലിം​ഗ വി​വേ​ച​ന​ത്തി​നെ​തി​രെ സ്​​കോ​ട്​​ല​ന്‍​ഡ്​ യാ​ര്‍​ഡി​ലെ ഇ​ന്ത്യ​ന്‍ വം​ശ​ജ​യാ​യ ഉദ്യോഗസ്ഥ നി​യ​മ​ പോ​രാ​ട്ട​ത്തി​നി​റ​ങ്ങു​ന്നു. മെ​ട്രോ​പോ​ളി​റ്റ​ന്‍ പൊ​ലീ​സി​ലെ താല്‍ക്കാലിക ചീ​ഫ്​ സൂ​പ്ര​ണ്ട്​ പാം ​സ​ന്ധു​വാ​ണ്​ (54) തൊ​ഴി​ല്‍ ട്രൈ​ബ്യൂ​ണ​ലി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. ഇതുമായി ബന്ധപ്പെട്ട ആ​ദ്യ​വാ​ദം അ​ടു​ത്ത​യാ​ഴ്​​ച​യു​ണ്ടാ​വും.

രാ​ജ്ഞി​യു​ടെ പൊ​ലീ​സ്​ മെ​ഡ​ലി​ന്​ തന്റെ പേ​ര്​ നി​ര്‍​ദേ​ശി​ക്കാ​ന്‍ സ​ഹ​പ്ര​വ​ര്‍​ത്ത​ക​രെ പ്രേ​രി​പ്പി​ച്ചു എ​ന്ന്​ കാ​ണി​ച്ച്‌​ ഈയിടെ സ​ന്ധു​വി​നെ​തി​രെ ഡി​പ്പാ​ര്‍​ട്​​​മെന്റ് ത​ല അ​ന്വേ​ഷ​ണം ന​ട​ന്നി​രു​ന്നു. ഇ​തി​ല്‍ കു​റ്റ​വിമു​ക്ത​യാ​യ​തി​നു​ പി​ന്നാ​ലെ​യാ​ണ്​ വി​വേ​ച​ന​ത്തി​നെ​തി​രെ നി​യ​മ​ ന​ട​പ​ടി തു​ട​ങ്ങാ​ന്‍ സ​ന്ധു തീ​രു​മാ​നി​ച്ച​ത്. 1989ല്‍ ​സ്​​കോ​ട്​​ല​ന്‍​ഡ്​യാ​ര്‍​ഡി​ല്‍ ചേ​ര്‍​ന്ന സ​ന്ധു​​ 2006ല്‍ ​ഏ​ഷ്യ​ന്‍ വി​മ​ന്‍ ഓ​ഫ്​ അ​ച്ചീ​വ്​​മ​ന്റ് അ​വാ​ര്‍​ഡ്​ ജേതാവ് കൂടിയാണ്