ലൗ (കൗ) ജിഹാദാണ് ; മുസ്ലിം വീടുകളിലെ പശുക്കളെ പിടിച്ചെടുക്കണം : ബിജെപി നേതാവ്

ന്യൂ ഡൽഹി : മുസ്‍ലിംങ്ങളുടെ വീടുകളിലെ പശുക്കളെ ലൗ ജിഹാദായി കണക്കാക്കി പിടിച്ചെടുക്കണമെന്ന് ബിജെപി നേതാവിന്റെ പ്രസ്താവന. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബിജെപി നേതാവ് രഞ്ജിത് ശ്രിവാസ്തവയാണ് ഇത്തരത്തില്‍ വിദ്വേഷ പ്രസ്താവന നടത്തിയിരിക്കുന്നത്.

ചത്ത പശുക്കളെ കുഴിച്ചിടരുതെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു ആചാര പ്രകാരമാണ് സംസ്ക്കരിക്കേണ്ടതെന്നും അദ്ദേഹം പറയുന്നു.

മുസ്ലീം യുവാക്കള്‍ ഹിന്ദുപെണ്‍കുട്ടികളെ വിവാഹം ചെയ്യുന്നതും പ്രണയിക്കുന്നതും ലവ് ജിഹാദ് ആകുന്നതുപോലെ മുസ്ലീം വീടുകളിലേക്ക് പശുക്കളെ കൊണ്ടുപോകുന്നതിനെയും ലൗ ജിഹാദായി കണക്കാക്കണമെന്നാണ് അദ്ദേഹത്തിന്റെ പ്രസ്താവന.

ഏതു വിധേനയേയും മുസ്‍ലിംകളുടെ വീടുകളിലുള്ള പശുക്കളെ തിരിച്ച്‌ കൊണ്ടു വരണമെന്നാണ് രജ്ഞിത് ശ്രീവ്സ്തവിന്റെ ആഹ്വാനം. നേരത്തയും അദ്ദേഹം വർഗീയ, വിദ്വേഷ പ്രസ്താവനകൾ നടത്തിയിട്ടുണ്ട്.