ലോ​ക്സ​ഭ​യി​ലും രാ​ജ്യ​സ​ഭ​യി​ലും ഒന്നിച്ചുനിന്നു പോ​രാ​ട​ണം ;രാഹുൽഗാന്ധി

ഡൽഹി: സ​ഖ്യ​ക​ക്ഷി​ക​ളു​മാ​യും കോൺഗ്രസ് എം​പി​മാ​രു​മാ​യും ആ​ലോ​ചി​ച്ച്‌ സ​ര്‍​ക്കാ​രി​നെ​തിരെ ലോ​ക്സ​ഭ​യി​ലും രാ​ജ്യ​സ​ഭ​യി​ലും പോ​രാ​ട​ണ​മെ​ന്ന് രാഹുല്‍ ഗാന്ധി നി​ര്‍​ദേ​ശി​ച്ചു.ഇതിനായി ഇനിയുള്ള ദിവസങ്ങളി കൂടുതൽ കൂടിയാലോചനകൾ വേണമെന്നും അദ്ദേഹം പറഞ്ഞു


ലോ​ക്സ​ഭ​യി​ലും രാ​ജ്യ​സ​ഭ​യി​ലും ഓ​രോ പ്ര​ധാ​ന വി​ഷ​യ​ത്തി​ലും സ്വീ​ക​രി​ക്കേ​ണ്ട കാര്യങ്ങൾ മു​ന്‍​കൂ​ട്ടി ആ​ലോ​ചി​ച്ചു തീ​രു​മാ​നികണമെന്നും ഇതിനായി സ​ഖ്യ​ക​ക്ഷി നേ​താ​ക്ക​ള്‍ അ​ട​ക്ക​മു​ള്ള​വ​രു​മാ​യി ഫ​ല​പ്ര​ദ​മാ​യി കൂ​ടി​യാ​ലോ​ച​ന നടത്തണമെന്നും ക​ര്‍​ണാ​ട​ക​യി​ൽ നടന്നുകൊണ്ടിരിക്കുന്ന സ​ര്‍​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​നും എം​എ​ല്‍​എ​മാ​രെ കാ​ലു​മാ​റ്റി​ക്കാ​നും ബി​ജെ​പി ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ള്‍​ വളരെ മോശമാണെന്നും ഇതിനെതിരെ പാ​ര്‍​ല​മെ​ന്‍റി​ല്‍ കൂ​ടു​ത​ല്‍ പ്ര​തി​ഷേ​ധം ന​ടത്തുവാനും വാ​ക്കൗ​ട്ട് ഉ​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ള്‍ ന​ട​ത്താ​നും യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി.

മു​ത്ത​ലാ​ഖ് ഉൾപ്പെടെയുള്ള വി​ഷ​യ​ങ്ങ​ളി​ല്‍ മു​ന്‍​കാ​ല​ത്തെ നി​ല​പാ​ട് തന്നെയാണ് കോൺഗ്രസിന്റെ നിലപടെന്നും ഇതു തന്നെ തു​ട​രാ​നും സോ​ണി​യാ ഗാ​ന്ധി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഇ​ന്ന​ലെ ചേ​ര്‍​ന്ന കോ​ണ്‍ഗ്ര​സ് പാ​ര്‍​ല​മെ​ന്‍റ​റി പാ​ര്‍​ട്ടി യോ​ഗം തീ​രു​മാ​നി​ച്ചു.