ലോകക്കപ്പ് ഫൈനൽ വിധിനിർണയത്തിൽ തനിക്ക് പിഴവ് പറ്റിയെന്ന് അമ്പയർ

ലോകക്കപ്പ് ക്രിക്കറ്റ് ഇംഗ്ലണ്ട്-ന്യൂസിലൻഡ് ഫൈനലിൽ ഓവർ ത്രോ വിവാദത്തിൽ തനിക്ക് പിഴവ് പറ്റിയെന്ന് അമ്പയർ കുമാര ധർമ്മസേന.മത്സരത്തില്‍ മാര്‍ട്ടിന്‍ ഗുപ്ടില്‍ എറിഞ്ഞ ത്രോ ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍ ബെന്‍ സ്റ്റോക്‌സിന്റെ ബാറ്റില്‍ തട്ടി ബൗണ്ടറിയായിരുന്നു.ഇതേ തുടര്‍ന്ന് ധര്‍മസേന ഇംഗ്ലണ്ടിന് 6 റണ്‍സ് അനുവദിക്കുകയായിരുന്നു.ബെന്‍ സ്റ്റോക്‌സ് ക്രീസില്‍ എത്താതിരുന്നത് കൊണ്ട് ഇംഗ്ലണ്ടിന് 5 റണ്‍സ് ആണ് അനുവദിക്കേണ്ടിയിരുന്നത്.

ഈ തീരുമാനം തെറ്റിപോയെന്നാണ് അദ്ദേഹം ഇപ്പോൾ പറഞ്ഞിരിക്കുന്നത്.മത്സരം സമനിലയിൽ കലാശിച്ചിരുന്നു.പിന്നീട് നടന്ന സൂപ്പർ ഓവറും സമനിലയിൽ അവസാനിച്ചിരുന്നു.ഇതേ തുടർന്നാണ് മത്സരത്തിലെ ബൗണ്ടറികളുടെ അടിസ്‌ഥാനത്തിൽ വിജയിയെ പ്രഖ്യാപിച്ചത്.

ടെലിവിഷൻ റീപ്ലേകൾ കണ്ട് വിലയിരുത്താൻ ജനങ്ങൾക്ക് എളുപ്പാണെന്നും ഗ്രൗണ്ടിൽ നിൽക്കുന്ന അവസരത്തിൽ തങ്ങൾക്ക് അത്തരത്തിലൊരു തീരുമാനമെടുക്കുക സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.