ലോകകപ് പരാജയം ‘ടീമിനൊപ്പം ഇന്ത്യക്കൊപ്പം’ ആമിർ ഖാന്റെ കുറിപ്പ് വൈറൽ

ന്യൂസിലന്‍ഡിനെതിരെയുള്ള 18 റണ്‍സിന്റെ തോല്‍വിയുടെ ഞെട്ടലില്‍ നിന്നും ടീം ഇന്ത്യ ഇതുവരെ മുക്തരായിട്ടില്ല.

എന്നാല്‍ തോല്‍വിയില്‍ തകര്‍ന്നു നിന്ന ഇന്ത്യന്‍ ടീമിനെ ആശ്വസിപ്പിച്ചു കൊണ്ട് ബോളിവുഡ് സൂപ്പര്‍ താരം ആമിര്‍ ഖാന്‍ രംഗത്തെത്തിയിരിക്കുകയാണ്. കോഹ് ലിയെയും സംഘത്തെയും പ്രശംസിച്ചുകൊണ്ട് അമീര്‍ ട്വിറ്റര്‍ പേജിലൂടെ പങ്കുവെച്ച കുറിപ്പ് വൈറലാവുകയാണ്.

നമ്മുടെ ദിവസമായിരുന്നില്ല. പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്ത് ഫിനിഷ് ചെയ്ത് സെമി ഫൈനലിലെത്തിയപ്പോള്‍ തന്നെ എന്നെ സംബന്ധിച്ച്‌ ഇന്ത്യ ലോക ചാംപ്യന്‍മാരായിക്കഴിഞ്ഞു. ടൂര്‍ണമെന്റിലുടനീളം നിങ്ങള്‍ നന്നായി കളിച്ചു.

തലേ ദിവസം മഴ പെയ്തില്ലായിരുന്നെങ്കില്‍ മല്‍സരഫലം മറ്റൊന്നാവുമായിരുന്നുവെന്നാണ് തോന്നുന്നത്. എങ്കിലും നന്നായി കളിച്ചു. നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു എന്നായിരുന്നു അമീറിന്റെ ട്വീറ്റ്.