ലോകകപ്പ്: സെമിയില്‍ ഇന്ത്യയ്ക്ക് പരാജയം; ന്യൂസിലാന്റ്‌ ഫൈനലിൽ

മാഞ്ചസ്റ്റർ :ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യ 18 റൺസിന്‌ തോറ്റു .സെമിഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേ 240 വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 221 റൺ നേടിയുമ്പോഴേക്കും മുഴുവൻ വിക്കറ്റുകളും നഷ്ടമാകുകയായിരുന്നു. തുടക്കത്തിൽ തന്നെ പിഴച്ച ഇന്ത്യൻ ടീം ആരാധകരെ നിരാശരാക്കി.ഇന്ത്യന്‍ ഇന്നിംഗ്സിലെ ല്‍ രവീന്ദ്ര ജഡേജയും എംഎസ് ധോണിയും കൂട്ടുകെട്ട് പൊരുതി നോക്കിയെങ്കിലും അകലെ വരെ എത്തുവാനെ ഇന്ത്യയ്ക്ക് സാധിച്ചുള്ളു. ഇവരുടെ കൂട്കേട്ട് ഒരു സസ്പെൻസ് ത്രില്ലറായി തുടരുകയായിരുന്നു ഇതിനിടയിൽ ബോൾട്ടിന്റെ ബൗളിൽ ജഡേജ ഔട്ടായതോടെ പ്രതീക്ഷകൾ നഷ്ടപ്പെട്ട് തുടങ്ങി പിന്നീടുള്ള ധോണിയുടെ ഔട്ടും തുടർന്നുള്ള വിക്കറ്റുകളും ഇന്ത്യയെ പരാജയത്തിലേക് നയിച്ചു

ആവേശം അവസാന ഓവർ വരെ കൂട്ടിനെത്തിയ സെമി പോരാട്ടത്തിൽ ന്യൂസീലൻഡിനോടു തോറ്റ് ഇന്ത്യ ലോകകപ്പ് ഫൈനൽ കാണാതെ പുറത്ത്. മഴമൂലം റിസർവ് ദിനത്തിലേക്കു നീണ്ട സെമി പോരാട്ടത്തിൽ 240 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ, 49.3 ഓവറിൽ 221 റൺസിന് എല്ലാവരും പുറത്തായി. തോൽവി 18 റൺസിന്. തുടർച്ചയായ രണ്ടാം ലോകകപ്പിലാണ് ഇന്ത്യ സെമിയിൽ മടങ്ങുന്നത്. ന്യൂസീലൻഡ് ആകട്ടെ, തുടർച്ചയായ രണ്ടാം ലോകകപ്പിലും ഫൈനലിനും യോഗ്യത നേടി. 10 ഓവറിൽ ഒരു മെയ്ഡൻ ഓവർ സഹിതം 37 റൺസ് മാത്രം വഴങ്ങി ഇന്ത്യയുടെ മൂന്നു മുൻനിര വിക്കറ്റുകൾ പിഴുത മാറ്റ് ഹെൻറിയാണ് കളിയിലെ കേമൻ.