ലോകകപ്പ് തോല്‍വി: ഇന്‍സമാം പാക് ടീമിന്റെ മുഖ്യ സെലക്ടര്‍ പദവി രാജിവെച്ചു

ലാഹോര്‍: ലോകകപ്പ് തോല്‍വിക്ക് പിന്നാലെ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം മുഖ്യ സെലക്ടര്‍ ഇന്‍സമാം ഉള്‍ ഹഖ് രാജിവെച്ചു. ലാഹോറില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പദവി ഒഴിയുന്ന കാര്യം ഇന്‍സമാം വ്യക്തമാക്കിയത്.

ഇന്‍സമാമും പാക്ബോര്‍ഡും തമ്മില്‍ നിലവിലുള്ള കരാര്‍ ഈ മാസം 31ന് അവസാനിക്കും. അതേസമയം പാക് ബോര്‍ഡില്‍ മറ്റെന്ത് ചുമതലകളും വഹിക്കാന്‍ തയ്യാറാണെന്നും ഇന്‍സമാം വ്യക്തമാക്കി. 

2016ലാണ് ഇന്‍സമാം പാക് മുഖ്യ സെലക്ടര്‍ ആയി ചുമതലയേറ്റത്. ലോകകപ്പില്‍ പാകിസഥാന്‍ സെമിയിലെത്താതെ പുറത്തായതിന് പിന്നാലെ ഇന്‍സാമിന് നേരേ വിമര്‍ശനം ശക്തമായിരുന്നു.