ലോകകപ്പ് ക്രിക്കറ്റില്‍ ഇംഗ്ലണ്ട് വെസ്റ്റിന്‍ഡീസ് മത്സരം ഇന്ന്

ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ന് ഇംഗ്ലണ്ട് വെസ്റ്റിന്‍ഡീസ് മത്സരം നടക്കും. ഇന്ന് വൈകുന്നേരം മൂന്ന് മണിക്കാണ് മത്സരം നടക്കുന്നത്. റോസ് ബൗള്‍ ക്രിക്കറ്റ് ഗ്രൗണ്ട് സ്‌റ്റേഡിയത്തിലാണ് ഇന്ന് മത്സരം നടക്കുന്നത്. മൂന്ന് കളികള്‍ പൂര്‍ത്തിയാക്കി ഇരു ടീമുകള്‍ക്കും ഇത് നാലാം മത്സരമാണ്. 


ഇംഗ്ലണ്ട് മൂന്ന് കളികളില്‍ രണ്ടെണ്ണം ജയിച്ചപ്പോള്‍ വിന്‍ഡീസ് മൂന്ന് കളികളില്‍ നിന്ന് ഒരു ജയം മാത്രമാണ് നേടിയത്. ഒരു കളി മഴ മൂലം നടന്നില്ല. ഇന്നും മഴ ഭീഷണി നിലനില്‍ക്കുന്നുണ്ട്. സ്റ്റാര്‍ സ്‌പോര്‍ട്‌സല്‍ മത്സരം തത്സമയം കാണാന്‍ സാധിക്കും.