ലോകകപ്പ്;ഓസ്ട്രേലിയ 307 റണ്‍സിന് പുറത്ത്

ടൗണ്‍ടണ്‍: പാകിസ്താനെതിരായ ലോകകപ്പ് ക്രിക്കറ്റ് പോരാട്ടയില്‍ ഓസ്ട്രേലിയ 307 റണ്‍സിന് ഓള്‍ഔട്ടായി. 49 ഓവറിലാണ് അവരുടെ ഇന്നിങ്സ് അവസാനിച്ചത്.

നേരത്തെ ഒന്നാം വിക്കറ്റില്‍ ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് ഓസ്‌ട്രേലിയക്ക് നല്‍കിയത്. മുഹമ്മദ് ആമിറാണ് അത് പൊളിച്ചത്. 84 പന്തില്‍ 82 റണ്‍സ് എടുത്ത ഫിഞ്ചിനെ ആമിര്‍ പുറത്താക്കി. പിന്നാലെ 10 റണ്‍സ് എടുത്ത സ്റ്റീവ് സ്മിത്തിന്റെ വിക്കറ്റും ഓസ്‌ട്രേലിയകക്ക് നഷ്ടമായി. മുഹമ്മദ് ഹഫീഫിനാണ് വിക്കറ്റ്. 20 റണ്‍സ് എടുത്ത ഗ്ലെന്‍ മാക്‌സ്‌വെല്ലെനെ അഫ്രീദിയും പുറത്താക്കി.