ലോകകപ്പില്‍ ഇന്ന് ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് പോരാട്ടം

ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ന് ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെ നേരിടും. നാല് മത്സരങ്ങള്‍ ജയിച്ച ഇന്ത്യ പോയിന്റ് നിലയില്‍ മൂന്നാമതാണ്. വിന്‍ഡീസിന്റെ ഏഴാം മത്സരമാണ് ഇന്ന് നടക്കുന്നത്. ഇതുവരെ ഒരു കളി മാത്രം ജയിച്ച വിന്‍ഡീസിന്റെ സെമി സ്ടാധ്യത മങ്ങിയിരിക്കുകയാണ്. ഇന്നത്തെ മത്സരത്തില്‍ വിജയിച്ചാല്‍ വെസ്റ്റ് ഇന്‍ഡീസിന്  നേരിയ സെമി പ്രതീക്ഷ നിലനിര്‍ത്താനാകും. 

ഓള്‍ഡ് ട്രാഫോര്‍ഡ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ന് വൈകുന്നേരം മൂന്ന് മണിക്കാണ് മത്സരം. ഇന്ത്യയുടെ ആറാം മത്സരമാണ് ഇന്ന് നടക്കുന്നത്.