ലോകകപ്പില്‍ ഇന്ന് ഇംഗ്ലണ്ട്-വിന്‍ഡീസ് പോരാട്ടം

ലണ്ടന്‍: ഐസിസി ലോകകപ്പില്‍ ഇന്ന് ഇംഗ്ലണ്ട് വിന്‍ഡീസ് പോരാട്ടം. വൈകിട്ട് മൂന്നു മുതല്‍ സതാംപ്ടണിലാണ് മത്സരം. പ്രതീക്ഷയിലാണ് ഇരു ടീമുകളെങ്കിലും മഴ കളി തടസ്സപ്പെടുത്തുമോയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.

പാകിസ്ഥാനോട് പരാജയപ്പെട്ടെങ്കിലും ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് എന്നീ ടീമുകളെ തോല്‍പ്പിച്ചാണ് ഇംഗ്ലണ്ട് ഇന്നിറങ്ങുന്നത്. ഓസ്‌ട്രേലിയയോട് പരാജയമറിഞ്ഞെങ്കിലും ആദ്യ മത്സരത്തില്‍ പാകിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് വെസ്റ്റ് ഇന്‍ഡീസ് എത്തുന്നത്. നിലവില്‍ പോയിന്റ് പട്ടികയില്‍ ആറാമതാണ് വെസ്റ്റ് ഇന്‍ഡീസ്. ഇംഗ്ലണ്ട് നാലാമതും.