ലോകകപ്പിന് ഇനി 45 ദിനങ്ങൾ; രണ്ടാം റൗണ്ടിൽ ബ്രസീലിൻ എതിരാളി ജർമ്മനി.. ?

നിലവിലെ ഫിഫ റാങ്കിംഗിൽ ഒന്നും രണ്ടും സ്ഥാനക്കാരാണ് ജർമനിയും ബ്രസീലും. ബ്രസീൽ ഗ്രൂപ്പ് ഇ യിലും ജർമനി ഗ്രൂപ്പ് എഫിലും ആണ് ആദ്യ റൗണ്ട് മത്സരങ്ങൾ. ഗ്രൂപ്പ് ഇ യിൽ സ്വിറ്റ്സർലാണ്ട് കോസ്റ്റാറിക്ക സെർബിയ എന്നിവരാണ് ബ്രസീലിന്റെ എതിരാളികൾ. ഗ്രൂപ്പ് എഫിൽ ജർമനിയുടെ എതിരാളികൾ മെക്സിക്കോ സ്വീഡൻ കൊറിയ എന്നി ടീമുകളാണ്. രണ്ടു ടീമുകളും ഗ്രൂപ്പ് ചാമ്പ്യന്മാരാവുകയോ അല്ലെങ്കിൽ രണ്ടാം സ്ഥാനക്കാരാവുകയോ ചെയ്താൽ മാത്രമേ രണ്ടാം റൗണ്ടിൽ ഇവർ തമ്മിലുള്ള മത്സരങ്ങൾ ഒഴിവാകുകയുള്ളു.

പ്രീ ക്വാർട്ടറിൽ ഗ്രൂപ്പ് ഇ യിലെ ഒന്നാം സ്ഥാനക്കാരും ഗ്രൂപ്പ് എഫ് ലെ രണ്ടാം സ്ഥാനക്കാരുമായിട്ടാണ് ഒരു മത്സരം വരുന്നത്. രണ്ടാമത്തെ മത്സരം ഗ്രൂപ്പ് ഇ യിലെ രണ്ടാം സ്ഥാനക്കാരും ഗ്രൂപ്പ് എഫിലെ ഒന്നാം സ്ഥാനക്കാരുമായിട്ടാണ്. ബ്രസീൽ ഗ്രൂപ്പ് ചാമ്പ്യൻമാരാവുകയും ജർമനി അവരുടെ ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരാവുകയും ചെയ്താൽ പ്രീ ക്വാർട്ടറിൽ ജർമനിയും ബ്രസീലും തമ്മിലായിരിക്കും മത്സരം. തിരിച്ച് ഗ്രൂപ്പ് ഇ യിൽ ബ്രസീൽ രണ്ടാം സ്ഥാനക്കാരവുകയും ഗ്രൂപ്പ് എഫിൽ ജർമനി ഒന്നാം സ്ഥാനക്കാരവുകയും ചെയ്താലും പ്രീ ക്വാർട്ടറിൽ തന്നെ ഇവർ തമ്മിൽ ഏറ്റു മുട്ടേണ്ടി വരും.