ലൈംഗികാരോപണം; ആഭ്യന്തര അന്വേഷണത്തിന് ശേഷം ഗൂഢാലോചന അന്വേഷണം ആരംഭിക്കും: ജ.എ.കെ.പട്നായിക്

ന്യൂഡല്‍ഹി:  ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയിക്കെതിരായ ലൈംഗിക ആരോപണത്തിലെ ആഭ്യന്തര അന്വേഷണം പൂര്‍ത്തിയായ ശേഷം ഗൂഢാലോചന അന്വേഷണം ആരംഭിക്കുമെന്ന് ജസ്റ്റിസ് എ.കെ.പട്നായിക് അന്വേഷണം പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നും ജസ്റ്റിസ് പട്നായിക് പറഞ്ഞു. ജസ്റ്റിസുമാരായ എസ്.എ.ബോബ്ഡെ, ഇന്ദിരാ ബാനര്‍ജി, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങുന്ന ആഭ്യന്തരസമിതിയാണ് ചീഫ് ജസ്റ്റിസിനെതിരായ മുന്‍ ജീവനക്കാരിയുടെ പീഡനപരാതി അന്വേഷിക്കുന്നത്.