ലീഗ് സ്ഥാനാര്‍ത്ഥികളായി; മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി, പൊന്നാനിയില്‍ ഇ.ടി

മലപ്പുറം: ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള മുസ്ലീം ലീഗിന്റെ സ്ഥാനാര്‍ത്ഥി പട്ടികയായി. മലപ്പുറത്ത് പി.കെ കുഞ്ഞാലിക്കുട്ടിയും പൊന്നാനിയില്‍ ഇ.ടി മുഹമ്മദ് ബഷീറും മത്സരിക്കും. ഔദ്യോഗികപ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകും.

ലോക്സഭയിലേക്ക് 3 സീറ്റ് വേണമെന്ന ആവശ്യത്തിൽ ലീഗ് ഉറച്ചു നിന്നെങ്കിലും കോൺഗ്രസ് അംഗീകരിച്ചിരുന്നില്ല. മലപ്പുറത്തിനും പൊന്നാനിക്കും പുറമേ കാസർകോട്, പാലക്കാട് സീറ്റുകളിൽ ഒരെണ്ണമാണു ലീഗ് ചോദിച്ചിരുന്നത്.