ലീഗിനെ വർഗീയ കക്ഷിയാക്കുന്ന നിലപാട് അപലപനീയം, ശ്രീധരന്‍പിള്ള മാപ്പുപറയണം: ചെന്നിത്തല

തിരുവനന്തപുരം:  ലീഗിനെ വർഗീയ കക്ഷിയാക്കുന്ന ബിജെപി നിലപാട് അപലപനീയമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇത്തരം പ്രസ്താവനകളിലൂടെ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനാണ് ശ്രമം. ശ്രീധരന്‍പിള്ള പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്നും അദേഹം ആവശ്യപ്പെട്ടു.