ലിബിയയില്‍ വ്യോമാക്രമണം; 44 അഭയാര്‍ഥികള്‍ കൊല്ലപ്പെട്ടു

ട്രി​​​​പ്പോ​​​​ളി: ​​​​ലി​​​​ബി​​​​യ​​​​ന്‍ ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ ട്രി​​​​പ്പോ​​​​ളി​​​​യി​​​​ല്‍ ലി​​​​ബി​​​​യ​​​​ന്‍ നാ​​​​ഷ​​​​ണ​​​​ല്‍ ആ​​​​ര്‍​​​​മി നടത്തിയ വ്യോമാക്രമണത്തില്‍ 44 അഭയാര്‍ഥികള്‍ കൊല്ലപ്പെട്ടു.യൂ​​​​റോ​​​​പ്പി​​​​ലേ​​​​ക്ക് അനധികൃതമായി കു​​​​ടി​​​​യേ​​​​റാ​​​​ന്‍ ശ്ര​​​​മി​​​​ക്ക​​​​വേ പി​​​​ടിക്കപ്പെട്ട അ​​​​ഭ​​​​യാ​​​​ര്‍​​​​ഥി​​​​ക​​​​ളെ ത​​​​ട​​​​വി​​​​ലി​​​​ടു​​​​ന്ന ത​​​​ജൗ​​​​ര സെ​​​​ന്‍റ​​​​റാ​​​​ണ് ചൊ​​​​വ്വാ​​​​ഴ്ച രാ​​​​ത്രി ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ന് ഇ​​​​ര​​​​യാ​​​​യ​​​​ത്. ഭീകരാക്രമണത്തില്‍ 130 പേ​​​​ര്‍​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു.

അതേസമയം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം എ​​​​ല്‍​​​​എ​​​​ന്‍​​​​എ നി​​​​ഷേ​​​​ധി​​​​ച്ചു. ട്രി​​​​പ്പോ​​​​ളി​​​​യി​​​​ലെ ഒ​​​​രു സ​​​​ര്‍​​​​ക്കാ​​​​ര്‍ കേ​​​​ന്ദ്ര​​​​ത്തി​​​​ല്‍ വ്യോ​​​​മാ​​​​ക്ര​​​​ണം ന​​​​ട​​​​ത്തി​​​​യെ​​​​ന്നും ഇ​​​​തി​​​​നു മ​​​​റു​​​​പ​​​​ടി​​​​യാ​​​​യി സ​​​​ര്‍​​​​ക്കാ​​​​ര്‍ സേ​​​​ന ന​​​​ട​​​​ത്തി​​​​യ ഷെ​​​​ല്ലാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ലാ​​​​ണ് ത​​​​ട​​​​വ​​​​റ ത​​​​ക​​​​ര്‍​​​​ന്ന​​​​തെ​​​​ന്നും എ​​​​ല്‍​​​​എ​​​​ന്‍​​​​എ അ​​​​ധി​​​​കൃ​​​​ത​​​​ര്‍ പ​​​​റ​​​​ഞ്ഞു. 2011ല്‍ ​​​​നാ​​​​റ്റോ സ​​​​ഖ്യ​​​​സേ​​​​ന കേ​​​​ണ​​​​ല്‍ ഗ​​​​ദ്ദാ​​​​ഫി​​​​യെ വ​​​​ധി​​​​ച്ചത് മുതല്‍ ലി​​​​ബി​​​​യ സം​​​​ഘ​​​​ര്‍​​​​ഷ​​​​ഭ​​​​രി​​​​ത​​​​മാ​​​​ണ്.