ലിബറൽ സെക്കുലറുകൾ എന്ന വിഡ്ഢികൾ ?

ഡോ. ജിമ്മി മാത്യു

1054 ൽ ആണ് ഗ്രേയ്റ്റ് സ്കിസം അഥവാ വമ്പൻ പിളർപ്പ് എന്ന ഒരു സാധനം മാർപാപ്പയുടെ കത്തോലിക്കാ സഭയും (പടിഞ്ഞാറൻ റോമാ സാമ്രാജ്യത്തിന്റെ ) , കിഴക്കൻ സഭയായ ഓർത്തോഡോക്സ് സഭയും തമ്മിൽ ഉണ്ടാവുന്നത് . ഇന്ന് വരെ നില നിക്കുന്ന പിളർപ്പാണെ . ഒത്തിരി യുദ്ധങ്ങളും , കൊല്ലും കൊലയും ഉണ്ടാക്കിയ ആറ്റൻ അടി ആണ് . അതിർത്തി തർക്കങ്ങൾ ഒക്കെ കൂടാതെ പല കാരണങ്ങളും ഉണ്ടായിരുന്നു . രണ്ടു പ്രമാദ കാരണങ്ങൾ അറിയണ്ടേ ?

ഒന്ന് : അച്ചന്മാർക്ക് താടി വയ്ക്കാമോ ഇല്ലയോ ? കണ്ടാ ഞങ്ങടെ പോപ്പിന്റെ ക്ളീൻ ഷേവ് മുഖം ? ഉടായിപ്പ് താടി ഉള്ള റഷ്യൻ ഓർത്തോഡോക്സ് സഭാ തലവൻ കിറിൽ പാത്രിയര്കീസിന്റെ താടി കണ്ടാ ? അയ്യേ , അയ്യയ്യേ ! നമ്മടെ ഓർത്തോഡോക്സ് , യാക്കോബായ ബിഷപ്പുമാരുടെ ഒകെ താടി കാണുമ്പോ നിങ്ങ ഓർത്തിട്ടുണ്ടോ , ഇതിന്റെ പിന്നിൽ ഇങ്ങനെ ഒരു ചരിത്രം ഉണ്ടെന്ന് ?

രണ്ട് : കുർബാനയ്ക്ക് പുളിച്ച മാവിന്റെ അപ്പം വേണോ , പുളിക്കാത്ത മാവിന്റെ വേണോ ?
എന്തേ , കാരണം കൊള്ളൂല്ലേ ? ഡോണ്ട് ദേ ലൈക് ?

കുറെ നൂറ്റാണ്ടുകൾ കൊല്ലാനും തല്ലാനും ഇതൊക്കെ പോരെ ഗയ്‌സ് ? ഗാൽസ് ?, ചുള്ളൻസ് , ആൻഡ് ചുള്ളീസ് ?

പേർളി മാണിയും ശ്രീനിഷും തമ്മിൽ പള്ളിയിൽ കല്യാണം നടന്ന ഫോട്ടോ ആണ് അടുത്തത് . ഇത് ചില ഉപാധികളോടെ ആർക്കും സാധിക്കും എന്നതാണ് സത്യം.

ചോദ്യം ഇതാണ് _ ദൈവത്തിന്റെ നേരിട്ട് വല്ല വെളിപാടും വന്നിട്ടാണോ ഈ മാറ്റം ?

അല്ല . ആധുനികത , ശാസ്ത്രീയ വിദ്യാഭ്യാസം , മാനുഷിക മൂല്യങ്ങളുടെ ആവിർഭാവം , സെക്കുലറിസം , ലിബറലിസം എന്നീ ചിന്താ ധരണികളുമായാലുള്ള അന്തർധാര , ഒക്കെ ആണ് കാരണങ്ങൾ .

പാഠം എന്താണെന്ന് വച്ചാൽ, മതങ്ങൾ മാറുമ്പോൾ അല്ല മനുഷ്യൻ മാറുന്നത്.
മനുഷ്യൻ മാറ്റ കുളത്തിലേക്ക് ചാടുകയല്ലേ; എന്നാൽ മതങ്ങളും കൂടെ ചാടട്ടെ, എന്ന് വരുന്നു. അത്രേയുള്ളൂ.

അപ്പൊ രോമത്തിന്റെ പേരിലൊക്കെ അടി വീണ്ടും തുടങ്ങേണ്ടേ ഗയ്‌സ് ??