‘ലാ​ലു​പ്ര​സാ​ദ് പു​റ​ത്തി​റ​ങ്ങ​ണോ വേ​ണ്ട​യോ എ​ന്ന് തീ​രു​മാ​നി​ക്കു​ന്ന​ത് മോ​ദി​യോ നി​തീ​ഷ് കു​മാ​റോ അല്ല ‘: ആഞ്ഞടിച്ച്‌ തേ​ജ​സ്വി

പാ​റ്റ്ന: കാ​ലി​ത്തീ​റ്റ കു​ഭ​കോ​ണ കേ​സി​ല്‍ ശി​ക്ഷി​ക്ക​പ്പെ​ട്ട് തടവ് ശിക്ഷ അനുഭവിക്കുന്ന ആ​ര്‍​ജെ​ഡി നേ​താ​വ് ലാ​ലു​പ്ര​സാ​ദ് യാ​ദ​വ് പു​റം​ ലോ​കം കാ​ണി​ല്ലെ​ന്ന ബി​ഹാ​ര്‍ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​റി​ന്‍റെ പ്ര​സ്താ​വ​ന​യ്ക്കെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി മകന്‍ തേ​ജ​സ്വി യാ​ദ​വ്.

ബി​ജെ​പി​യും നി​തീ​ഷ് കു​മാ​റും മറ്റുള്ളവരും ചേ​ര്‍​ന്ന് കെ​ട്ടി​ച്ച​മ​ച്ച കേ​സി​ലാ​ണ് ലാ​ലു ജ​യി​ലി​ല്‍ പോ​യ​ത് എ​ന്ന ത​ങ്ങ​ളു​ടെ വാ​ദം ശ​രി​വ​യ്ക്കു​ന്ന​താ​ണ് പ്ര​സ്താ​വ​ന​യെ​ന്ന് തേ​ജ​സ്വി കു​റ്റ​പ്പെ​ടു​ത്തി.

‘ കു​ഭ​കോ​ണ കേ​സി​ല്‍ ത​ങ്ങ​ള്‍ സ​മ​ര്‍​പ്പി​ച്ചി​ട്ടു​ള്ള ഹ​ര്‍​ജി കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്. അ​പ്പോ​ള്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ അ​ന്തി​മ തീ​രു​മാ​നം വ​രേ​ണ്ട​ത് കോ​ട​തി​യി​ല്‍ നി​ന്നാ​ണ്. അ​ല്ലാ​തെ ലാ​ലു​പ്ര​സാ​ദ് യാ​ദ​വ് പു​റ​ത്തി​റ​ങ്ങ​ണോ വേ​ണ്ട​യോ എ​ന്ന് തീ​രു​മാ​നി​ക്കു​ന്ന​ത് നി​തീഷ് കു​മാ​റോ ന​രേ​ന്ദ്ര മോ​ദി​യോ അ​ല്ല- തേ​ജ​സ്വി ആഞ്ഞടിച്ചു .