ലാവലിൻ കേസ് പരിഗണിക്കുന്നത് മെയ് നാലിലേക്ക് മാറ്റി

തിരുവനന്തപുരം: എസ്എൻസി ലാവലിൻ കേസ് പരിഗണിക്കുന്നത് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി മെയ് നാലിലേക്ക് മാറ്റി. കേസിലെ മൂന്ന് പ്രതികൾ ഹൈക്കോടതിയിൽ വിടുതൽ ഹ‌ർജി നൽകിയ സാ​​ഹചര്യത്തിലാണ് കേസ് മേയിലേക്ക് മാറ്റിവച്ചത്.

കെ ജി രാജശേഖരൻ നായർ, ആർ ശിവദാസ്, എം കസ്തൂരി രം​ഗ അയ്യ‌ർ എന്നിവരാണ് നിലവിൽ ലാവലിൻ കേസിലെ പ്രതികൾ. ഇന്ന് കേസ് പരിഗണിച്ചപ്പോൾ ഇവർ ഹൈക്കോടതിയിൽ വിടുതൽ ഹ​‌ർജി നൽകിയ കാര്യം അഭിഭാഷക‌ർ കോടതിയെ അറിയിച്ചു. ഇതേ തുട‌ന്നാണ് കേസ് മാറ്റി വച്ചത്.