ലഡാക്കിനെ കേന്ദ്രഭരണപ്രദേശമാക്കാനുള്ള ഇന്ത്യയുടെ തീരുമാനം അംഗീകരിക്കില്ലെന്ന് ചൈന

ബെയ്ജിങ്: ലഡാക്കിനെ കേന്ദ്രഭരണപ്രദേശമാക്കാനുള്ള ഇന്ത്യയുടെ തീരുമാനം അംഗീകരിക്കില്ലെന്ന് ചൈന
ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചൈനീസ് അധീനതയിലുള്ള പ്രദേശങ്ങളെ ഇന്ത്യ തങ്ങളുടെ അധികാരപരിധിയിലുള്ള ഭാഗമായി ഉള്‍ക്കൊള്ളിക്കുന്നതിനെ ചൈന എന്നും എതിര്‍ത്തിരുന്നു. ആ നിലപാടില്‍ ഇപ്പോഴും മാറ്റമില്ല.

മാറ്റമുണ്ടാകുകയുമില്ല. ‘ഇരുരാജ്യങ്ങളും ഒപ്പിട്ടിട്ടുള്ള കരാറുകള്‍ നിലനില്‍ക്കേ അതിര്‍ത്തി സംബന്ധിച്ച വിഷയങ്ങളില്‍ തങ്ങളുടെ വാക്കും പ്രവൃത്തികളും ശ്രദ്ധയോടെയായിരിക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടു . അടുത്ത ദിവസങ്ങളില്‍ ഇന്ത്യ തങ്ങളുടെ ആഭ്യന്തരനിയമം ഏകപക്ഷീയമായി ഭേദഗതി ചെയ്യുകയും ചൈനീസ് മേഖലയെ അട്ടിമറിക്കുന്നത് തുടരുകയുമാണ്.

ഈ നടപടി അംഗീകരിക്കാനാവില്ല. ഒരു ഫലവുമുണ്ടാക്കാത്ത നടപടിയാണിത്.’ -ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ പറഞ്ഞു.