ലക്ഷ്യ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തെ പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തിലുള്ളവര്‍ക്ക് സിവില്‍ സര്‍വീസ് പരീക്ഷാപരിശീലനത്തിനായി പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന ലക്ഷ്യ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സര്‍വ്വകലാശാല ബിരുദമാണ് യോഗ്യത. പ്രായപരിധി 2019 ആഗസ്റ്റ് ഒന്നിന് 20-36 വയസ്സ്.

പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ തിരുവനന്തപുരം മണ്ണന്തലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സിവില്‍ സര്‍വ്വീസസ് എക്‌സാമിനേഷന്‍ ട്രെയിനിംഗ് സൊസൈറ്റി നടത്തുന്ന പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് സ്‌കോളര്‍ഷിപ്പിന് തെരഞ്ഞെടുക്കുന്നത്. ഈ വര്‍ഷം 30 പേര്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുക. അഞ്ച് സീറ്റ് പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. 

സിവില്‍ സര്‍വ്വീസ് പ്രിലിമിനറി പരീക്ഷാ സിലബസ് അടിസ്ഥാനമാക്കിയാണ് പ്രവേശന പരീക്ഷ നടത്തുക. ഒബ്ജക്ടീവ് മാതൃകയില്‍ 100 മാര്‍ക്കിന്റെ 90 മിനിട്ട് ദൈര്‍ഘ്യമുള്ള പരീക്ഷയ്ക്ക് നെഗറ്റീവ് മാര്‍ക്കുണ്ട്. പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ തിരുവനന്തപുരം, എറണാകുളം, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രീ-എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററുകളിലാണ് പരീക്ഷ. 21 ന് രാവിലെ 11 നാണ് പരീക്ഷ. www.icsets.org മുഖേന ഓണ്‍ലൈനായി 15 ന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം. വിശദവിവരങ്ങള്‍ക്ക്: 0471-2533272, www.icsets.org, icsets@gmail.com.