ലക്ഷങ്ങള്‍ വിലയുള്ള മത്തങ്ങ

നമ്മുടെ നാട്ടില്‍ സുലഭമായി കിട്ടുന്നതും താരതമ്യന വില കുറവുള്ളതുമായ പച്ചക്കറിയാണ് മത്തങ്ങ. എന്നല്‍ ജപ്പാനിലെ ഈയിടെ വിറ്റ മത്തങ്ങയുടെ വില കേട്ടാല്‍ ആരും ഒന്നു ഞെട്ടും, അത് ലക്ഷങ്ങളാണ്. ജപ്പാനിലെ യുബാരിയിലാണ് 5 മില്യണ്‍ യെന്നിന് അഥവാ 31 ലക്ഷം രൂപയ്ക്ക് രണ്ടു മത്തങ്ങകള്‍ ലേലം ചെയ്തത്. അപൂര്‍വയിനത്തില്‍പെട്ട മത്തനാണ് ലേലത്തില്‍ വച്ചതെന്ന് പറയുന്നു നാട്ടുകാര്‍. ഏതായാലും ആളുകള്‍ കൂടിയതോടെ ലേലം പൊടിപൊടിച്ചു.

കാര്‍ഷിക പട്ടണമാണ് യുബാരി. കാര്‍ഷിക വിളകളുടെ പ്രദര്‍ശനവും ലേലവും ഇവിടെ എല്ലാ വര്‍ഷവും നടത്താറുണ്ട്‌. ആദ്യമായണ് ഇത്രയും വലിയ തുകയ്ക്ക് ലേലം നടക്കുന്നത്.