റോഹിങ്ക്യന്‍ പ്രശ്നത്തില്‍ ഇടപെട്ടില്ല; ഓങ് സാങ് സൂകിയ്ക്ക് നല്‍കിയ പുരസ്കാരം ആംനസ്റ്റി തിരിച്ചെടുത്തു

ലണ്ടന്‍: ഓങ് സാങ് സൂകിയ്ക്ക് നല്‍കിയ പരമോന്നത പുരസ്കാരം ആംനസ്റ്റി ഇന്‍റര്‍നാഷണല്‍ തിരിച്ചെടുത്തു. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ‘അംബാസിഡ‍ര്‍ ഓഫ് കണ്‍സൈന്‍സ്’ എന്ന പുരസ്കാരമാണ്  2009 ല്‍ സൂചിയ്ക്ക് സമ്മാനിച്ചത്. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന പരമോന്നത പുരസ്കാരമാണ് ഇത്.

എന്നാല്‍ റോഹിങ്ക്യന്‍ മുസ്ലീങ്ങളുടെ ദുരിതത്തില്‍ ഇടപെടാത്ത സൂകിയ്ക്ക് ഇപ്പോള്‍ ഇതിന് അര്‍ഹതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പുരസ്കാരം തിരിച്ചെടുത്തത്.
ബുദ്ധ വിശ്വാസികള്‍ ഭൂരിപക്ഷമായ മ്യാന്മാറില്‍നിന്ന് 720000 റോഹിങ്ക്യകളെയാണ് സൈന്യം കുടിയൊഴിപ്പിച്ചത്.

വംശഹത്യയെന്നാണ് ഐക്യരാഷ്ട്ര സഭ പോലും സംഭവത്തെ വിശേഷിപ്പിച്ചത്. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ‘അംബാസിഡ‍ര്‍ ഓഫ് കണ്‍സൈന്‍സ്’ എന്ന പുരസ്കാരമാണ്  2009 ല്‍ സൂചിയ്ക്ക് സമ്മാനിച്ചത്.