റോയല്‍ ചലഞ്ചേഴ്സ് നായകന്‍ വിരാട് കോഹ്‌ലിക്ക് 12 ലക്ഷം പിഴ

ബംഗളൂരു: കോഹ്‌ലിക്ക് 12 ലക്ഷം രൂപ പിഴ ചുമത്തി ഐപിഎല്‍ ഭരണസമിതി. ചെന്നൈയ്ക്കെതിരായ മത്സരത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരിലാണ് പിഴ ചുമത്തിയത്. സീസണില്‍ ആദ്യമായാണ് കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ ഒരു നായകനെതിരേ പിഴ ചുമത്തിയത്.

മത്സരത്തില്‍ ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്സ് അഞ്ച് വിക്കറ്റിന് ചെന്നൈ സൂപ്പര്‍ കിംഗ്സിനോട് തോല്‍വി ഏറ്റുവാങ്ങുകയും ചെയ്തു. 206 എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ രണ്ടു പന്തുകള്‍ ശേഷിക്കേ വിജയം സ്വന്തമാക്കുകയായിരുന്നു. 34 പന്തില്‍ 70 റണ്‍സ് അടിച്ചൂകൂട്ടി പുറത്താകാതെ നിന്ന നായകന്‍ എം.എസ്.ധോണിയുടെ മികവിലായിരുന്നു ചെന്നൈയുടെ വിജയം.