റോഡരുകില്‍ യോഗ പരിശീലനം ; ഇടയിലേക്ക് കാര്‍ പാഞ്ഞുകയറി ആറു പേര്‍ മരിച്ചു

ജയ്പൂര്‍ : റോഡരുകില്‍ രാവിലെ യോഗ പരിശീലിച്ചവരുടെ ഇടയിലേക്ക് നിയന്ത്രണംവിട്ട കാര്‍ പാഞ്ഞുകയറി ആറു പേര്‍ മരിച്ചു. രാജസ്ഥാനിലെ ഭാരത്പുരില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം. കുംഹെര്‍-ധന്‍വാഡ സംസ്ഥാന പാതയോരത്താണ് സംഭവം.

പ്രഭാത നടത്തത്തിനു ശേഷം യോഗ പരിശീലിക്കുകയായിരുന്നു ഇവർ. അപകടത്തില്‍പെട്ടവര്‍. നാലു പേര്‍ സംഭവ സ്ഥലത്തും പരുക്കേറ്റ രണ്ടു പേര്‍ ആശുപത്രിയിലുമാണ് മരണമടഞ്ഞത്.

മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ ഒരു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.രഘുബര്‍ ബഹെല്‍ (62), നിരോതിലാല്‍ സെയ്‌നി (65), മഖാന്‍ ലാല്‍ കാതിക് (60), ഹരിശങ്കര്‍ തബോലി (65), പ്രേം സിംഗ് ബഗെല്‍ (55), രമേശ്വര്‍ ബഗെല്‍ (45) എന്നിവരാണ് മരിച്ചത്.