റൊണാള്‍ഡൊക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച്‌ യുവേഫ

ചാമ്ബ്യന്‍സ് ലീഗിലെ ആഹ്ലാദ പ്രകടനത്തിന്റെ പേരില്‍ യുവന്റസിന്റെ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡൊക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച്‌ യുവേഫ. ചാമ്ബ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറില്‍ അത്ലറ്റിക്കോ മാഡ്രിഡിനെ പരാജയപ്പെടുത്തിയ ശേഷം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നടത്തിയ ആഹ്ലാദ പ്രകടനത്തിനെതിരെ ആണ് ഇപ്പോള്‍ യുവേഫ അന്വേഷണം പ്രഖ്യാപിച്ചത്. യുവേഫയുടെ എത്തിക്സ് ആന്‍ഡ് ഡിസിപ്ലിനറി കമ്മറ്റിയാണ് റൊണാള്‍ഡോയ്‌ക്കെതിരായ ശിക്ഷ നടപടികള്‍ തീരുമാനിക്കുക. മാര്‍ച്ച്‌ 21 ആണ് കമ്മറ്റി വീണ്ടും ചേരുന്നതും ശിക്ഷ നടപടികള്‍ പ്രഖ്യാപിക്കുന്നതും.

ആദ്യ പാദ പ്രീക്വാര്‍ട്ടറില്‍ യുവന്റസിനെ പരാജയപ്പെടുത്തിയയ ശേഷം അത്ലറ്റിക്കോ മാഡ്രിഡ് പരിശീലകന്‍ സിമിയോണി നടത്തിയ ആഹ്ലാദ പ്രകടനം ആവര്‍ത്തിക്കുക ആയിരുന്നു റൊണാള്‍ഡോ ചെയ്തത്. സിമിയോണി നടത്തിയ ആഹ്ലാദ പ്രകടനത്തിന്റെ പേരില്‍ പിന്നീട് അദ്ദേഹം പരസ്യമായി മാപ്പു പറയേണ്ടതായും ഒപ്പം പിഴ അടക്കേണ്ടതായും വന്നിരുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സിമിയോണിക്കും അത്ലറ്റിക്കോ മാഡ്രിഡ് ആരാധകര്‍ക്ക് മറുപടി ആയാണ് ഈ ആഹ്ലാദ പ്രകടനം നടത്തിയത്.